Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurse

ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ പാമ്പുകടി​യേ​റ്റു; ന​ഴ്സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി​യി​ലെ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സി​ന് വി​ഷ​പ്പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ മി​സി​രി​യ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

എ​സ്റ്റേ​റ്റ് പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന  ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ മി​സി​രി​യ​യെ ഉ​ട​ൻ​ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

പെ​രു​മ​ണ്ണൂ​ർ, കൂ​റ്റ​നാ​ട്, എ​സ്റ്റേ​റ്റ് പ​ടി തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് ദി​നം​പ്ര​തി ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​പ​ക​ടം ഉ​ണ്ടാ​യ​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up